febina
ഫെബിന

പുനലൂർ: കരവാളൂരിൽ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. കരവാളൂർ പൊയ്കമുക്ക് ഫെബിൻ ഭവനിൽ (പണയിൽ വീട്) വൈ. അനിയന്റെയും സൂസന്റെയും മകൾ ഫെബിനയെയാണ് (16) ഇന്നലെ പുലർച്ചെയോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രമദ്ധ്യേ മരിക്കുകയായിരുന്നു. വെഞ്ചേമ്പ് എൻ.ജി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. സഹോദരൻ: ഫെബിൻ. മേൽനടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.