കൊല്ലം: രാജ്യത്തിന്റെ മതേതര സാംസ്കാരിക മൂല്യങ്ങൾക്ക് ഭീഷണിയായ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആർ. രാമചന്ദ്രൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ, എം.കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. ഷിജുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എസ്. അനൂപ് അനുശോചന പ്രമേയവും എ. ജയപ്രസാദ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. യാത്രഅയപ്പ് സമ്മേളനം അഡ്വ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പിടവൂർ രമേശ് അദ്ധ്യക്ഷത വഹിച്ചു. എൻ. ബിനു, ഒ. ബിനു, ശ്രീലേഖാ വേണുഗോപാൽ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വിനോദ് എന്നിവർ സംസാരിച്ചു.