കുന്നിക്കോട് : ഇളമ്പൽ ജംഗ്ഷനിൽ വെച്ച് കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. ഇളമ്പൽ മുകളുവിള വീട്ടിൽ ഐ.പി. തങ്കച്ചനാണ് (87) മരിച്ചത്. ഇന്നലെ വൈകിട്ട് 4.45നാണ് സംഭവം. റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേയാണ് അപകടം പറ്റിയത്. പരിക്കേറ്റയുടൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ : അന്നമ്മ തങ്കച്ചൻ. മക്കൾ : പി. സജിമോൻ, പി. റജിമോൻ.