hindu-acharya-sabha
ദേശീയ ഹിന്ദു ആചാര്യസഭയുടെയും സേവ് ടെമ്പിൾ സമിതിയുടെയും ആഭിമുഖ്യത്തിൽ വിജയവാഡയിൽ നടന്ന സമ്മേളനത്തിൽ നിന്ന്

കൊല്ലം: കാലങ്ങളായി നിലനിൽക്കുന്ന ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിറുത്തണമെന്ന് വിജയവാഡയിൽ ചേർന്ന ദേശീയ ഹിന്ദു ആചാര്യസഭയുടെയും സേവ് ടെമ്പിൾ സമിതിയുടെയും ഉത്തരേന്ത്യൻ സമ്മേളനം ആവശ്യപ്പെട്ടു. മറ്റ് മതങ്ങളുടെ മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും അവർ തന്നെ സംരക്ഷിക്കുന്നു. അതുപോലെ ഹിന്ദുക്കളുടെ ക്ഷേത്രങ്ങളും സ്ഥാപനങ്ങളും നിയന്ത്രിക്കാനും നടത്താനും ഹിന്ദു സമൂഹത്തിന് അവകാശം കൈമാറണം. വേദങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുക്കളും ചരിത്ര സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നും യോഗം പ്രമേയം പാസാക്കി.

ഹിന്ദു ആചാര്യസഭ ദേശീയ ജനറൽ സെക്രട്ടറി സ്വാമി സൗപർണിക വിജേന്ദ്രപുരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആന്ധ്രാപ്രദേശ് മന്ത്രി വെല്ലംപള്ളി ശ്രീനിവാസ റാവു മുഖ്യാതിഥിയായിരുന്നു. ആന്ധ്ര ബ്രാഹ്മണ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ മല്ലാടി വിഷ്ണു എം.എൽ.എ, ആചാര്യസഭ ദേശീയ പ്രസിഡന്റ് രബീന്ദ്രകുമാർ ബർവാൾ, ദേശീയ ഡയറക്ടർ രാഹുൽ ആദിത്യ, യൂത്ത് വിംഗ് ദേശീയ ജനറൽ സെക്രട്ടറി ആദിത്യലാൽ, അഹോബില ജിയ്യാർ സ്വാമിവാർ, സ്വാമി ത്രിവിക്രമൻ അടികൾ, നാന്തൂലദത്തസായി ഗുരു, മാഹന്തയ്യ അയ്യനാർ, ശിവസ്വാമിവാർ, മാതാ കാമേശ്വരി ഗിരി, മാതാ ചന്തിനത്ത് അഹോരി, ഡോ. പ്രതാപ് കുമാർ. ശിവശ്രീ വീരശൽവ തിരുഗുഗൾ നമശിവായം, സച്ചിദാനന്ദ സരസ്വതി, സ്വാമി ശ്രീനിവാസനന്ദ, രാജേഷ്‌നാഥ് അഹോരി, സ്വാമി സുനിൽദാസ്, മൂർത്തി സ്വാമിവാർ, വിജയബാബു, ഭാരത് കുമാർ , വൊബിലിശെട്ടി വെങ്കിടേശ്വരലു, വല്ലൂരി ജയപ്രകാശ് നാരായണ, വെലഗാപുരി രാമകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.
ഭാരതത്തിലെ സന്ന്യാസി സമൂഹം സ്വീകരിക്കേണ്ട നിലപാടുകൾ, സാമൂഹികമായ ബാദ്ധ്യതകൾ, രാഷ്ട്രീയ നിലപാടുകൾ, തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ യോഗം ചർച്ച ചെയ്തു. സന്ന്യാസിമാർക്കെതിരെ ദേശീയമായും ആഭ്യന്തരമായും ഉണ്ടാവുന്ന ഭീഷണികളെ യോഗം അപലപിച്ചു. സന്ന്യാസ സമൂഹത്തെ സംരക്ഷിക്കാൻ രാജ്യവ്യാപകമായി എല്ലാവിധ പിന്തുണയും നൽകാൻ യോഗം തീരുമാനിച്ചു.