food

 ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കണം

കൊല്ലം: വേനൽക്കാലത്ത് ശരീരബലം കുറഞ്ഞിരിക്കുന്നതിനാൽ ആഹാരകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധചെലുത്തണമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. എരിവ്, പുളി, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരങ്ങൾ വേണം കഴിക്കാൻ.

ദ്രവരൂപത്തിലുള്ളതും സ്‌നിഗ്ദ്ധവും തണുത്ത ഗുണത്തോടുകൂടിയതുമായ ആഹാരം ആരോഗ്യം നിലനിറുത്തുന്നതിനൊപ്പം വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കുമെന്നും ആയുർവേദം പറയുന്നു. കയ്പുരസമുള്ള പച്ചക്കറികളും സുലഭമായി ലഭിക്കുന്ന പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മത്സ്യം, മാംസം എന്നിവ കുറച്ചുമാത്രം ഉപയോഗിക്കുക. ചൂട് വർദ്ധിക്കുന്നതിനനുസരിച്ച് ശരീരം വിയർക്കും. ശരീരം തണുപ്പിക്കുന്നതിനുള്ള സ്വാഭാവിക പ്രതികരണമാണ് വിയർപ്പ്. ജലാംശം കൂടുതൽ നഷ്ടപ്പെട്ടാൽ നിർജ്ജലീകരണം ഉണ്ടാകാം. മൂത്രാശയരോഗങ്ങൾ കൂടുതൽ കാണപ്പെടുന്നതും ഈ സമയത്താണ്. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ഉത്തമമാണ്.

 കുടിക്കാം ഇളനീർ


1. ദാഹവും ക്ഷീണവും അകറ്റുന്ന ഉത്തമ പാനീയം

2. പ്രകൃതിദത്തമായ പോഷകഘടകങ്ങൾ കൂടുതൽ

3. കഴിവതും നാടൻ ഇളനീരുകൾ ഉപയോഗിക്കുക

4. ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കാം

 കഴിക്കാം പഴങ്ങൾ


1. സാലഡ്, പഴങ്ങൾ കൂടുതൽ ഉപയോഗിക്കുക

2. ഫ്രഷ്ജ്യൂസ് മധുരമിടാതെ കഴിക്കാം

3. മുന്തിരി, ഓറഞ്ച്, തണ്ണിമത്തൻ ഉപയോഗിക്കുക

4. ജലാംശം കൂടുതലുള്ള പച്ചക്കറികൾ ഉപയോഗിക്കണം

 കുറയ്ക്കാം മധുരം, ഉപ്പ്, പുളി


1. പഞ്ചസാര, മധുരപലഹാരങ്ങൾ

2. അമിതമായ ഉപ്പ്, ഉപ്പിലിട്ട ഭക്ഷണങ്ങൾ, എരിവ്, പുളി

3. എണ്ണയിൽ വറുത്തതും പൊരിച്ചതും

4. സമോസ, പഫ്സ്, ചിപ്സ് ഒഴിവാക്കണം

 കളയാം ശീതളപാനീയം


1. അടങ്ങിയിട്ടുള്ളത് പഞ്ചസാര, നിറം, ഗന്ധം, രാസവസ്തുക്കൾ

2. ഇവ ശരീരത്തിലെ ലവണാംശം കുറയ്ക്കും
4. മദ്യം, ബിയർ എന്നിവ ഒഴിവാക്കണം

5. ഇവയുടെ തീക്ഷ്ണഗുണം ചൂടിന്റെ അസ്വസ്ഥത കൂട്ടും

''

പ്രതിദിനം കുറഞ്ഞത് പന്ത്രണ്ട് ഗ്ലാസ്‌ വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം ഇടയ്ക്കിടെ കുടിക്കാൻ ശ്രദ്ധിക്കണം. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ വെയിലത്തുള്ള ജോലികൾ പൂർണമായും ഒഴിവാക്കണം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

ആർ. സന്ധ്യ,

ഡെപ്യൂട്ടി ഡി.എം.ഒ, കൊല്ലം