intuc
ചുമട്ടുതൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി നഗരത്തിൽ നടത്തിയ മാർച്ച്

കൊല്ലം: ചുമട്ടുതൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് ഹെഡ്‌ലോഡ് വർക്കേഴ്‌സ് ഫെഡറേഷൻ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസ് പടിക്കൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എസ്. നാസറുദ്ദീൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കോതേത്ത് ഭാസുരൻ, ഏരൂർ സുഭാഷ്, ചിറ്റുമൂല നാസർ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എൻ. അഴകേശൻ, അഞ്ചൽ സക്കീർ ഹുസൈൻ, കുളത്തൂപ്പുഴ സലീം തുടങ്ങിയവർ സംസാരിച്ചു.