ചവറ : പന്മന പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ഇടപ്പള്ളിക്കോട്ട വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷെമി താജ് പോരൂക്കര, ഇ. യൂസുഫ് കുഞ്ഞ് മാമൂലയിൽ, സേതുക്കുട്ടൻ, പ്രസന്നൻ ഉണ്ണിത്താൻ, നൗഫൽ, ജയച്ചിത്ര, സുകന്യ, ലിൻസി ലിയോൺ, അനിൽ, ഷീല, ഹാൻസിയ, ശ്രീലത, സൂറത്ത് സക്കീർ എന്നിവർ സംസാരിച്ചു.