karunagappally

കൊല്ലം: ജില്ലയിൽ ഏറ്റവും വേഗത്തിൽ വികസിക്കുന്ന പട്ടണമെന്ന ഖ്യാതിയാണ് കരുനാഗപ്പള്ളിക്കുള്ളത്. ഒരു നഗരസഭയും ആറ് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ട കരുനാഗപ്പള്ളി ഏറ്റവും കൂടുതൽ തിരഞ്ഞെടുത്തത് സി.പി.ഐക്കാരെയാണ്.

ഇടത് ചായ്‌വ് ഉണ്ടെങ്കിലും യു.ഡി.എഫിനെയും വിജയിപ്പിച്ച മണ്ഡലമാണിത്. 1957ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തിരഞ്ഞെടുത്ത മണ്ഡലം പിന്നെ കൂടുതലും ഇടത്തോട്ടാണ് ചാഞ്ഞത്. 2001ൽ യു.ഡി.എഫിലെ എ.എൻ. രാജൻ ബാബു തിരഞ്ഞെടുക്കപ്പെട്ടു. 2016ൽ യു.ഡി.എഫും എൽ.ഡി.എഫും ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും വിജയം സി.പി.ഐയുടെ ആർ. രാമചന്ദ്രനൊപ്പമായിരുന്നു. 1,759 വോട്ടാണ് ഭൂരിപക്ഷം. യു.ഡി.എഫിലെ സി.ആർ. മഹേഷാണ് പരാജയപ്പെട്ടത്. 1977 മുതലാണ് കരുനാഗപ്പള്ളിക്ക് ഇപ്പോഴത്തെ രൂപം കിട്ടിയത്. നേരത്തെ ഇത് കൃഷ്ണപുരത്തിന്റെയും കൊല്ലത്തിന്റെയും ഭാഗമായിരുന്നു.


 മണ്ഡലത്തിൽ


1. നഗരസഭ: കരുനാഗപ്പള്ളി

2. ഗ്രാമപഞ്ചായത്തുകൾ: ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവ, തൊടിയൂർ


 ആദ്യ തിരഞ്ഞെടുപ്പ്: 1957ൽ
 വിജയിച്ചത്: കുളങ്ങര കുഞ്ഞുകൃഷ്ണൻ (കോൺഗ്രസ്)
 2016ലെ വിജയി: ആർ. രാമചന്ദ്രൻ (സി.പി.ഐ)

 ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവർ:

പി. കുഞ്ഞുകൃഷ്ണൻ, ബേബി ജോൺ, ബി.എം. ഷെരീഫ്, ടി.വി. വിജയരാജൻ, പി.എസ്. ശ്രീനിവാസൻ, ഇ.ചന്ദ്രശേഖരൻ നായർ, എ.എൻ. രാജൻ ബാബു, സി. ദിവാകരൻ, ആർ. രാമചന്ദ്രൻ

 രണ്ടുതവണ വിജയിച്ചവർ: ബേബി ജോൺ, ബി.എം. ഷെരീഫ്, പി.എസ്. ശ്രീനിവാസൻ, സി. ദിവാകരൻ

 മന്ത്രിയായവർ: ബേബി ജോൺ, ഇ. ചന്ദ്രശേഖരൻ നായർ, പി.എസ്. ശ്രീനിവാസൻ, സി. ദിവാകരൻ

 പ്രമുഖ സമുദായങ്ങൾ: നായർ, ഈഴവ, മുസ്ലീം, ക്രൈസ്തവർ


 2016 ലെ മത്സരചിത്രം


ആർ. രാമചന്ദൻ (സി.പി.ഐ)
സി.ആർ. മഹേഷ് (കോൺഗ്രസ്)
വി. സദാശിവൻ (ബി.ഡി.ജെ.എസ്)
എ.കെ. സലാഹുദ്ദീൻ (എസ്.ഡി.പി.ഐ)
മൈലക്കാട് ഷാ (പി.ഡി.പി)
ഗോപാലകൃഷ്ണൻ (ബി.എസ്.പി)
രാമചന്ദ്രൻ (സ്വതന്ത്രൻ)


 വിജയിച്ച സ്ഥാനാർത്ഥിയും വോട്ടും
ആർ. രാമചന്ദ്രൻ: 69,902
ഭൂരിപക്ഷം -1759
 പ്രമുഖ എതിർ സ്ഥാനാർത്ഥികളും വോട്ടും
സി.ആർ. മഹേഷ്: 68,143
വി. സദാശിവൻ: 19 ,115
ആകെ വോട്ട് ചെയ്തവർ: 1,62,351
വോട്ടിംഗ് ശതമാനം: 79.37