photo
മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സംഘടിപ്പിച്ച തീരദേശ ജാഥയുടെ ഉദ്ഘാടനം സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി തീരദേശ ജാഥയ്ക്ക് ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകി. രാവിലെ 9ന് അഴീക്കലിൽ നിന്ന് ആരംഭിച്ച ജാഥയുടെ സ്വീകരണ പരിപാടികൾ സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. ജോസ് അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടൻ പി.പി. ചിത്തരഞ്ജൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എ. അനിരുദ്ധൻ, പ്രേംകുമാർ, ബെയ്സിലാൽ, ജി. രാജദാസ്, ബി.എ. ബ്രിജിത്ത്, വേണു, കെ. ഉണ്ണിക്കൃഷ്ണൻ,​ സി. ശ്രീലാൽ, യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.എസ്. രാജീവ് എന്നിവർ പ്രസംഗിച്ചു.