aiyf
ഇന്ധന വില വർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇരുചക്ര വാഹനം തള്ളി പ്രതിഷേധിക്കുന്നു

 എ.ഐ.വൈ.എഫ് ചക്രശൃംഖലാ പ്രതിഷേധം

കൊല്ലം: കൊവിഡ് കാലത്ത് ഇന്ധന വില വർദ്ധനവിലൂടെ മോദി സർക്കാർ ജനങ്ങളുടെ മേൽ പകൽക്കൊള്ള നടത്തുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ പറഞ്ഞു. ഇന്ധന വില വർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച ചക്രശൃംഖലാ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റെയിൽവേ ടെർമ്മിനലിന് സമീപത്ത് നിന്ന് നൂറോളം പ്രവർത്തകർ ഇരുചക്രവാഹനങ്ങൾ തള്ളി പ്രകടനമായാണ് ചിന്നക്കട ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിലെത്തിയത്. തുടർന്ന് നടന്ന യോഗത്തിൽ വൈശാഖ് സി. ദാസ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി, അഡ്വ. വിനീത വിൻസെന്റ്, ജി.എസ്. ശ്രിരശ്മി, അജ്മീൻ എം. കരുവ, രാജേഷ് ചിറ്റൂർ, എം. മഹേഷ് തുടങ്ങിയവർ സംസാരിച്ചു. എം. ശ്രിജിത് ഘോഷ്, വി. വിനേഷ്, എസ്. അർഷാദ്, എ. നൗഷാദ്, അതുൽ ബി. നാഥ്, രജ്ഞിത്ത്, ആർ. ശരവണൻ, ആസിഫ് സത്താർ, ഐ. മൺസൂർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.