gopika-sunil

കൊല്ലം: കേരള ആരോഗ്യ സർവകലാശാല നടത്തിയ എം.ഡി ഡെർമറ്റോളജി പരീക്ഷയിൽ തൃശൂർ മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോ. ഗോപിക സുനിൽ ഒന്നാം റാങ്ക് നേടി.
നാഷണൽ പോസ്റ്റ് ഗ്രാജ്‌വേറ്റ് മെഡിക്കൽ റിസർച്ച് ട്രൈകോൺ അവാർഡ്, ഡെർമ കോൺ 2020 പൂനെ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഭർത്താവ് ഡോ. വിപിൻ ബ്രൈറ്റ് എം.ഡി റേഡിയോളജി പി.ജി അമൃത മെഡിക്കൽ കോളേജ് എറണാകുളം. ബി.എൻ.സി ഹോസ്പിറ്റലിലെ സീനിയർ ഫിസിഷ്യൻ ഡോ. സുനിലിന്റെയും ബിന്ദു സുനിലിന്റെയും മകളും വള്ളിക്കാവ് ഡോട്ട് ഹോമിൽ റിട്ട. സിവിൽ സർജൻ ഡോ. ബ്രൈറ്റന്റെ മരുമകളുമാണ്.