purushan-50

കരുനാഗപ്പള്ളി: ചെറിയഴീക്കൽ ക്ഷേത്രത്തിന് സമീപം കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ആലുംകടവ് മരു. തെക്ക് കോക്കേത്ത് വടക്കതിൽ (കൊല്ലശേരിൽ കിഴക്കതിൽ) പുരുഷനാണ് (59) മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സാമുവേലിന് (50) സാരമായി പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 3 ഓടെയായിരുന്നു അപകടം. ഇരുവരെയും നാട്ടുകാർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മദ്ധ്യേ പുരുഷൻ മരിച്ചു. ഭാര്യ: ഗീത. മക്കൾ: നീതു, അഞ്ജു. മരുമക്കൾ: ദിനേശ് ബാബു, രതീഷ്.