കുന്നത്തൂർ : പെട്രോൾ,ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചും ഫാസ്റ്റ് ടാഗ്, ജി.പി.എസ് എന്നിവ നിർബന്ധമാക്കുന്നതിനെതിരെയും ആൾ കേരള ടൂറിസ്റ്റർ ക്ലബ് (എ.കെ.ടി.സി) കുന്നത്തൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളി ആർ.ടി ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ജെഫിൻ മാവേലിക്കര ഉദ്ഘാടനം ചെയ്തു. അജീഷ് കുന്നത്തൂർ, പ്രവീൺ കരുനാഗപ്പള്ളി, സജീർ ശിവബാല എന്നിവർ സംസാരിച്ചു.