കൊല്ലം: ശ്രീനാരായണാ വനിതാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് 'കരുതൽ' പദ്ധതിയുമായി കൊറ്റങ്കര പഞ്ചായത്തിലെത്തി. അദ്ധ്യാപകരുടെയും നാഷണൽ സർവീസ് സ്കീം വാളണ്ടിയർമാരുടെയും നേതൃത്വത്തിലാണ് പങ്കാളിത്ത ഗ്രാമമായ കൊറ്റങ്കര പഞ്ചായത്തിലെ പതിനാറാം വാർഡിലെത്തി കിടപ്പുരോഗികളെ സന്ദർശിച്ച് ഭക്ഷണവും മരുന്നും വിതരണം ചെയ്തത്. എൻ.എസ്.എസ് യൂണിറ്റ് തുടർച്ചയായി സഹായമെത്തിക്കുന്ന വാർഡുകളെയാണ് പങ്കാളിത്ത ഗ്രാമം എന്നറിയപ്പെടുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ. നിഷാ ജെ. തറയിൽ, പ്രോഗ്രാം ഓഫീസർമാരായ ഡി. ദേവിപ്രിയ, എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനത്തിന് അദ്ധ്യാപകരും വിദ്യാർത്ഥികളും വലിയ പിന്തുണയാണ് നൽകുന്നത്.