chavara

 ബലാബലം കോർത്ത് മുന്നണികൾ

കൊല്ലം: അഞ്ച് പഞ്ചായത്തുകളും കൊല്ലം കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളും ചേർന്നതാണ് ചവറ നിയമസഭാ മണ്ഡലം. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി പാർട്ടികൾക്ക് പുറമേ ആർ.എസ്.പിക്ക് ഏറ്റവുമധികം സ്വാധീനമുള്ള മണ്ഡലമാണിത്. 2016ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയൻപിള്ളയാണ് ചവറയിൽ നിന്ന് നിയമസഭയിലെത്തിയത്.

ജില്ലയിൽ തീപാറുന്ന പോരാട്ടങ്ങൾ നടന്നിട്ടുള്ള മണ്ഡലം കൂടിയാണ് ചവറ. ചവറയുടെ ഹൃദയത്തുടിപ്പായിരുന്ന ബേബിജോൺ പോലും പല തിരഞ്ഞെടുപ്പുകളിലും വലിയ വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെയും വീറും വാശിയും ആകാശത്തോളം ഉയർന്നുപൊങ്ങി. എൻ. വിജയൻപിള്ള അന്തരിച്ചതിനെ തുടർന്ന് ഇവിടെ മാസങ്ങൾക്ക് മുൻപേ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരുന്നു. കൊവിഡും ആറുമാസം മാത്രമെന്ന കാലാവധിയും പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ഷൻ ഒഴിവാക്കുകയായിരുന്നു.

 മണ്ഡലത്തിൽ

1. ഗ്രാമപഞ്ചായത്തുകൾ

ചവറ, നീണ്ടകര, പന്മന, തെക്കുംഭാഗം, തേവലക്കര

2. കോർപ്പറേഷൻ ഡിവിഷനുകൾ

മരുത്തടി, ശക്തികുളങ്ങര, മീനത്തുചേരി, കാവനാട്, ആലാട്ട്കാവ്, കന്നിമേൽ, വള്ളിക്കീഴ്

 ആദ്യ തിരഞ്ഞെടുപ്പ്: 1977ൽ

 വിജയിച്ചത്: ബേബിജോൺ (ആർ.എസ്.പി)

 2016ലെ വിജയി: എൻ. വിജയൻപിള്ള (സി.എം.പി)

 ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവർ: ബേബിജോൺ, ഷിബു ബേബിജോൺ, എൻ.കെ. പ്രേമചന്ദ്രൻ, എൻ. വിജയൻപിള്ള

 രണ്ടുതവണ വിജയിച്ചവർ: ബേബിജോൺ, ഷിബു ബേബിജോൺ

 മന്ത്രിമാരായവർ: ബേബിജോൺ, ഷിബു ബേബിജോൺ, എൻ.കെ. പ്രേമചന്ദ്രൻ

 പ്രമുഖ സമുദായങ്ങൾ: ക്രിസ്ത്യൻ, ഈഴവ, നായർ, മുസ്ലീം

 2016ലെ മത്സരചിത്രം

എൻ. വിജയൻപിള്ള (സി.എം.പി)

ഷിബു ബേബിജോൺ (ആർ.എസ്.പി)

എം. സുനിൽ (ബി.ജെ.പി)

ഷാഹുൽ തെങ്ങുന്തറ (പി.ഡി.പി)

അൻസാർ തേവലക്കര (എസ്.ഡി.പി.ഐ)

ഷിബു (സ്വതന്ത്രൻ)

തേവലക്കര മനോജ് (ബി.എസ്.പി)

അബു മുഹമ്മദ് (സ്വതന്ത്രൻ)

അനിൽകുമാർ കല്ലമ്പലം (സ്വതന്ത്രൻ)

ചെല്ലപ്പൻ (സ്വതന്ത്രൻ)

വി. സുഭാഷ് (എസ്.എച്ച്.എസ്)

കാരംകോട് ബാലകൃഷ്ണൻ (സ്വതന്ത്രൻ)

 വിജയിച്ച സ്ഥാനാർത്ഥിയും വോട്ടും

എൻ. വിജയൻപിള്ള: 64,666

ഭൂരിപക്ഷം: 6,189

 പ്രമുഖ എതിർ സ്ഥാനാർത്ഥികളും വോട്ടും

ഷിബു ബേബിജോൺ (ആർ.എസ്.പി)- 58,477

എം. സുനിൽ (ബി.ജെ.പി)- 10,276

ആകെ വോട്ട് ചെയ്തവർ:1,38,186

വോട്ടിംഗ് ശതമാനം: 78.55