പരവൂർ : 'കടലിനും കടലിന്റെ മക്കൾക്കും' എന്ന മുദ്രാവാക്യം ഉയർത്തി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ നയിക്കുന്ന യു.ഡി.എഫ് തെക്കൻ മേഖലാ ജാഥയ്ക്ക് പൊഴിക്കര ചില്ലയ്ക്കലിൽ സ്വീകരണം നൽകി. എൻ.കെ. പ്രേമചന്ദ്രൻ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കടലിനെ അമേരിക്കൻ കമ്പനികൾക്ക് മറിച്ചു വിൽക്കാൻ ശ്രമിക്കുന്ന എൽ.ഡി.എഫ് സർക്കാരിൽ നിന്ന് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനാണ് യു.ഡി.എഫിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ജി. രാജേന്ദ്രപ്രസാദ്, മുൻ എം.എൽ.എ പ്രതാപവർമ്മ തമ്പാൻ, മുൻ മന്ത്രി ബാബു ദിവാകരൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സുധീർ കുമാർ, നഗരസഭാ ചെയർപഴ്‌സൻ പി. ശ്രീജ, സ്വാഗതസംഘം കൺവീനർ സാദിഖ്, കെ.സി. രാജൻ, ലീഗ് ജില്ലാ സെക്രട്ടറി സുൽഫിക്കർ സലാം, ഡി.സി.സി സെക്രട്ടറിമാരായ വിപിനചന്ദ്രൻ, എ. ഷുഹൈബ്, എൻ. ഉണ്ണിക്കൃഷ്ണൻ, ശ്രീലാൽ, ശ്യാം മോഹൻ, ടിങ്കു പ്ലാക്കാട്, ബിജു പാരിപ്പള്ളി, ജെ. ഷെരീഫ് എന്നിവർ പങ്കെടുത്തു.