photo
പുത്തൂർ പൊലീസും കേന്ദ്രസേനയും പവിത്രേശ്വരത്ത് നടത്തിയ റൂട്ട് മാർച്ച്

പുത്തൂർ: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേനയും പുത്തൂർ പൊലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തി. പവിത്രേശ്വരത്താണ് ഇന്നലെ റൂട്ട് മാർച്ച് നടത്തിയത്. പുത്തൂർ സ്റ്റേഷനിലെ എസ്.ഐമാരായ കവിരാജൻ, ശ്രീഗോവിന്ദ് എന്നിവർ നേതൃത്വം നൽകി. എട്ടിന് പൂവറ്റൂർ, കുളക്കട ഭാഗങ്ങളിലും തുടർന്ന് പുത്തൂർ ടൗണിലും റൂട്ട് മാർച്ച് നടത്താനാണ് തീരുമാനം.