കരുനാഗപ്പള്ളി: തീരദേശ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളികോട്ടയിലെ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.ഉപരോധസമരം കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ ഉദ്ഘാടനം ചെയ്തു. മുനമ്പത്ത് ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കിരൺ, സിംലാൽ, താഹിർ, സുഭാഷ് ബോസ്, മോഹൻദാസ്, അശോകൻ അമ്മവീട്, ഫിലിപ്പ് മാത്യു, ഷാജഹാൻ, വിജയകുമാർ, വിജയഭാനു, നിസാർ, ബിനോയ് കരുമ്പാലിൽ , സത്താർ, ബാബു,തയ്യിൽ തുളസി, ബിദുല തുടങ്ങിയവർ പങ്കെടുത്തു.