കരുനാഗപ്പള്ളി: എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ എത്തിയ കലാജാഥയ്ക്ക് സ്വീകരണം നൽകി. എൻ.ജി.ഒ യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേരറിവുകൾ എന്ന പേരിലുള്ള കലാജാഥയാണ് കരുനാഗപ്പള്ളിയിൽ കലാപരിപാടികൾ അവതരിപ്പിച്ചത്. ഇടതുപക്ഷ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ വൈവിദ്ധ്യമാർന്ന കലാരൂപങ്ങളാണ് അവതരിപ്പിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ, വികസന ,മേഖലകളിൽ സർക്കാർ നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടർച്ച ഉണ്ടാകണമെന്ന് ജാഥ ആഹ്വാനം ചെയ്യുന്നു. 8 പുരുഷന്മാരും 5 വനിതകളുമുൾപ്പെടുന്ന കലാകാരന്മാരാണ് ജാഥയിലുള്ളത്. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി. എസ്. ശ്രീകുമാർ ആമുഖപ്രഭാഷണം നടത്തി. സി.പി. എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി കെ ബാലചന്ദ്രൻ ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി .വിജയകുമാർ, എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി വി.പി .ജയപ്രകാശ് മേനോൻ, ബി .സജീവൻ ,മറ്റത്ത് രാജൻ എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ സുജിത്ത്, രതീഷ് ലാൽ, എസ്. ഓമനക്കുട്ടൻ, പി .എം. മനോജ്, ബി. അനിൽകുമാർ തുടങ്ങിയവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.