kundara

 ഇടത് ചാഞ്ഞിട്ടും ചാഞ്ചാട്ടം

കൊല്ലം: ഫലം വരുമ്പോൾ ചിത്രം മാറിമറിയുന്ന ചരിത്രമാണ് അഞ്ച് പഞ്ചായത്തുകൾ ഉൾപ്പെടുന്ന കുണ്ടറ നിയോജക മണ്ഡലത്തിനുള്ളത്. എന്നാൽ അവസാന മൂന്ന് തിരഞ്ഞെടുപ്പുകളിൽ ഇടതിനൊപ്പമായിരുന്നു ജനമനസ്. 2006 ലും 2011ലും എം.എ. ബേബിയും 2016 ൽ ജെ. മേഴ്സിക്കുട്ടിഅമ്മയുമാണ് വിജയതീരമണഞ്ഞത്.

1957ൽ മണ്ഡലം രൂപീകൃതമാകുമ്പോൾ പെരിനാട് എന്നായിരുന്നു പേര്. പിന്നീട് 1967ൽ തൃക്കടവൂർ മണ്ഡലം കൂടി ഉൾപ്പെടുത്തിയാണ് മണ്ഡലം പുനർനിർണയിച്ചത്. സി.പി.എം, കോൺഗ്രസ് പാർട്ടികൾക്ക് വ്യക്തമായ വേരോട്ടമുള്ള മണ്ണിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടുനില ഉയർത്തിയത് ഇരുമുന്നണികളെയും ഞെട്ടിച്ചിട്ടുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖർ മത്സരിച്ച മണ്ഡലമെന്ന പ്രത്യേകതയമുണ്ട്. കശുഅണ്ടി, മത്സ്യബന്ധനം തുടങ്ങിയ പരമ്പരാഗത മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളാണ് അധികവും.

 മണ്ഡലത്തിൽ

ഇളമ്പള്ളൂർ, കൊറ്റങ്കര, നെടുമ്പന, പേരയം, പെരിനാട് ഗ്രാമപഞ്ചായത്തുകൾ

 ആദ്യതിരഞ്ഞെടുപ്പ്: 1967ൽ
 വിജയിച്ചത്: പി.കെ. സുകുമാരൻ (സി.പി.എം)
 2016ലെ വിജയി: ജെ.മേഴ്സിക്കുട്ടിഅമ്മ (സി.പി.എം)
 ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവർ: പി.കെ. സുകുമാരൻ, എ.എ. റഹിം, വി.വി. ജോസഫ്, തോപ്പിൽരവി, ജെ. മേഴ്സിക്കുട്ടിഅമ്മ, അൽഫോൺസ ജോൺ, കടവൂർ ശിവദാസൻ, എം.എ. ബേബി
 രണ്ടുതവണ വിജയിച്ചവർ: എ.എ.റഹിം, എം.എ. ബേബി, ജെ. മേഴ്സിക്കുട്ടിഅമ്മ
 മന്ത്രിമാരായവർ: കടവൂർ ശിവദാസൻ, എം.എ. ബേബി, ജെ. മേഴ്സിക്കുട്ടിഅമ്മ.
 പ്രമുഖസമുദായങ്ങൾ: നായർ, ഈഴവ, ക്രിസ്ത്യൻ, മുസ്‌ളീം

 2016ലെ മത്സരചിത്രം


ജെ. മേഴ്സിക്കുട്ടിഅമ്മ (സി.പി.എം)
രാജ്‌മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്)
എം.എസ്. ശ്യാംകുമാർ (ബി.ജെ.പി)
ഷറഫാത്ത് മല്ലം (എസ്.ഡി.പി.ഐ)
ഐ. കബീർകുട്ടി (പി.ഡി.പി)
എസ്.എം. ജാബർ (ബി.എസ്.പി)
വിജയകുമാർ (സ്വതന്ത്രൻ)
വി. ആന്റണി (എസ്.യു.സി.ഐ)

 വിജയിച്ച സ്ഥാനാർത്ഥിയും വോട്ടും


ജെ. മേഴ്സിക്കുട്ടിഅമ്മ: 79,047
ഭൂരിപക്ഷം: 30,460

 പ്രമുഖ എതിർ സ്ഥാനാർത്ഥികളും വോട്ടും


രാജ്‌മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്): 48,587
എം.എസ്. ശ്യാംകുമാർ (ബി.ജെ.പി): 20,257

ആകെവോട്ട് ചെയ്തവർ: 1,52,558
വോട്ടിംഗ് ശതമാനം: 76.22