കരുനാഗപ്പള്ളി: കരുനാഗപ്പള്ളി എക്‌സൈസ്, ലാലാജി ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള സംസ്ഥാന ലഹരിവർജ്ജന മിഷനുമായി (വിമുക്തി) ചേർന്ന് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. വിമുക്തി കൊല്ലം ജില്ലാ കോ ഓർഡിനേറ്റർ പി.എൽ. വിജിലാൽ ബോധവത്കരണ ക്ലാസ് നയിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി ജി. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി എക്‌സൈസ് ഇൻസ്‌പെക്ടർ ജി. പ്രസന്നൻ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന സെമിനാർ ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ. കെ.ആർ. നീലകണ്ഠപ്പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ ജോ. സെക്രട്ടറി ഡോ. കൃഷ്ണകുമാർ, കരുനാഗപ്പള്ളി താലൂക്ക് വിമുക്തി കോ ഓർഡിനേറ്റർ എസ്. അനിൽകുമാർ, താജുദ്ദീൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി. സുന്ദരേശൻ സ്വാഗതവും ലൈബ്രേറിയൻ ബി. സജീവ്കുമാർ നന്ദിയും പറഞ്ഞു.