
കൊല്ലം: ഇറച്ചിക്കോഴി വില ഇരുന്നൂറ് രൂപ കടന്നു. കഴിഞ്ഞയാഴ്ച 110 രൂപയായിരുന്നത് പ്രതിദിനം പത്ത് രൂപ വീതം വർദ്ധിച്ചാണ് ഇരുന്നൂറിലെത്തിയത്. ചൂട് കൂടിയതിനെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിവരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം.
ഫെബ്രുവരി ആദ്യവാരം കോഴിവില എൺപത് രൂപവരെ താഴ്ന്നിരുന്നു. വേനൽക്കാലത്ത് സാധാരണ ഇറച്ചിക്കോഴി വിലയിൽ ഉയർച്ചയുണ്ടാകാറില്ല. ആവശ്യക്കാർ കൂടിയതും വില വർദ്ധിക്കുന്നതിന് കാരണമായി. നാടൻ കോഴി വിലയും ഉയർന്നിട്ടുണ്ട്.
 മാളുകളിൽ വില കൊത്തിപ്പറിക്കും
മാളുകളിലും ഓൺലൈൻ വില്പനശാലകളിലുമൊക്കെ വില ഇതിലും ഉയരെയാണ്. തൂവലുകൾ ഒഴിവാക്കി വൃത്തിയായി പാക്ക് ചെയ്ത് നൽകുന്ന ഇറച്ചിക്ക് മാർക്കറ്റ് വിലയിൽ നിന്ന് 30 മുതൽ 50 രൂപവരെ വില വ്യത്യാസമുണ്ട്. കുറഞ്ഞ തൂക്കത്തിലുള്ള പാക്കറ്റുകൾ ലഭ്യമായതിനാൽ ഉപഭോക്താക്കൾ ഇറച്ചിക്കായി മാളുകളെ ആശ്രയിക്കുന്നുണ്ട്.
 വിപണി വില
ഫെബ്രുവരി ആദ്യവാരം: 80 - 95 രൂപ
കഴിഞ്ഞയാഴ്ച: 100 - 110 രൂപ
 ഇന്നലെ
ബ്രോയ്ലർ കോഴി: 190 - 200 രൂപ
ബ്രോയ്ലർ കോഴിയിറച്ചി: 210 - 230 രൂപ
നാടൻ കോഴി: 400 - 500 രൂപ