car
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ ഇടമൺ തണ്ണിവളവിൽ ലോറി ഇടിച്ച് മറിഞ്ഞ കാർ

പുനലൂർ: മരണാനന്തര ചടങ്ങ് കഴിഞ്ഞ് ബന്ധുക്കൾ സഞ്ചരിച്ചിരുന്ന കാറിൽ എതിർ ദിശയിൽ നിന്നെത്തിയ ലോറി ഇടിച്ച് തെറിപ്പിച്ച് കാർ മറിഞ്ഞ് സ്ത്രീകളടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് 1.15 ഓടെ കൊല്ലം - തിരുമംഗലം ദേശീയ പാതയിലെ ഇടമൺ തണ്ണിവളവിലായിരുന്നു അപകടം. അപകടത്തെ തുടർന്ന് നിറുത്താതെ പോയ ലോറി തെന്മല പൊലീസ് പിൻതുടർന്ന് പിടി കൂടി. പുനലൂർ ഭാഗത്ത് നിന്ന് തെന്മല ഭാഗത്തേക്ക് അമിത വേഗതയിലെത്തിയ ലോറി, വെള്ളിമലയിലെ മരണാന്തര ചടങ്ങുകൾ കഴിഞ്ഞ് മാത്രയിലേക്ക് കടന്ന് വന്ന കാറിൽ ഇടിച്ചതും തല കീഴായി കാർ പാതയോരത്തേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം കണ്ട മറ്റ് വാഹന യാത്രക്കാരാണ് കാർ യാത്രികരെ രക്ഷപ്പെടുത്തിയ ശേഷം തെന്മല പൊലീസിൽ വിവരം അറിയിച്ചത്.