bjp
വിജയയാത്രയുടെ ഭാഗമായി അഞ്ചലിൽ എത്തിയ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ പ്രവർത്തകർ ഹാരമണിയിക്കുന്നു.

അഞ്ചൽ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് അഞ്ചലിൽ ഉജ്ജ്വല സ്വീകരണം നൽകി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. ടി.പി. സിന്ധുമോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് സർക്കാർ സമസ്ത മേഖലകളിലും പരാജയമാണെന്ന് സ്വീകരണത്തിന് നന്ദിപറഞ്ഞ് പ്രസംഗിക്കവെ കെ. സുരേന്ദ്രൻ പറ‌ഞ്ഞു. കുടുംബ പാരമ്പര്യം അരക്കിട്ട് ഉറപ്പിക്കാനാണ് സി.പി.എം നേതാക്കൾ ശ്രമിക്കുന്നതെന്നും ചെറുപ്പക്കാരെയും തൊഴിലാളികളെയും വഞ്ചിച്ച സർക്കാരാണ് ഇടതു സർക്കാരെന്നും സുരേന്ദ്രൻ പറഞ്ഞു. യോഗത്തിൽ ബി.ജെ.പി പുനലൂർ മണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ,​ സംഘടനാ സമിതി ചെയർമാൻ സുമൻ ശ്രീനിവാസൻ, ദേശീയ വക്താവ് ഗോപാൽ കൃഷ്ണ അഗർവാൾ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.പി. രമേശ്, സി. കൃഷ്ണകുമാർ, സംസ്ഥാന സെക്രട്ടറിമാരായ രേണു സുരേഷ്, രാജി പ്രസാദ്, സംസ്ഥാന വക്താവ് സന്ദീപ് വജസ്പതി, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഭുൽകൃഷ്ണ, ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ദേശീയ കൗൺസിൽ അംഗം കെ. ശിവദാസൻ, മേഖലാ സെക്രട്ടറി ബി. വിനോദ്, ജി. ഗോപിനാഥ്, ബി. രാധാമണി, മാമ്പത്തറ സലീം, കരീപ്ര വിജയൻ, എസ്. പത്മകുമാരി, ആയൂർ മുരളി, കെ.എം. ദയാനന്ദൻ, ബി. വിജയമോഹൻ, പുത്തയം ബിജു തുടങ്ങിയവർ സംസാരിച്ചു.