santhosh-das-29

കൊല്ലം: ബൈപ്പാസിൽ കടവൂർ- മങ്ങാട് പാലത്തിൽ നിന്ന് കായലിൽ ചാടി യുവാവ് മരിച്ചു. തൃക്കടവൂർ, കുരീപ്പുഴ, സ്നേഹതീരം നഗർ-42 സന്തോഷ് ഭവനിൽ സന്തോഷ് ദാസാണ് (29) മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മനസികവിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെ വീടുവിട്ടിറങ്ങിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു. അഞ്ചാലുംമൂട് പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം നടത്തി. പിതാവ്: യേശുദാസ്, മാതാവ്: എലിസബത്ത്. സഹോദരങ്ങൾ: സാംദാസ്, സാജുദാസ്, ശാലിനി.