കൊല്ലം: ഇന്ധന - പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊല്ലം ബ്ലോക്കിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി പി. ഗാഥ ഉദ്ഘാടനം ചെയ്തു. കൊല്ലം ടൗൺ ബ്ലോക്ക് പ്രസിഡന്റ് ഡോ. എം. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ, ട്രഷറർ കെ. സമ്പത്ത് കുമാർ, ബ്ലോക്ക് ട്രഷറർ എൻ. പൃഥ്വിരാജ്, വൈസ് പ്രസിഡന്റ് കെ. ഗോപിനാഥൻ, മുളങ്കാടകം യൂണിറ്റ് സെക്രട്ടറി എൻ. നടേശൻ, ജില്ലാ കമ്മിറ്റിയംഗം എൻ.ജെ. ആനന്ദവല്ലിഅമ്മ, ബാലൻ തുടങ്ങിയവർ സംസാരിച്ചു. കൊല്ലം ടൗൺ ബ്ലോക്ക് സെക്രട്ടറി എൻ.പി. ജവഹർ സ്വാഗതവും ജോ. സെക്രട്ടറി പി. ജയപ്രകാശ് നന്ദിയും പറഞ്ഞു.