congress
കോൺഗ്രസ്‌ ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകടനം

കൊല്ലം: കള്ളക്കടത്തുകാർക്ക് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി വാളത്തുംഗൽ രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എ. കമറുദ്ദീൻ, മണക്കാട് സലീം, കൂട്ടിക്കട ഷെരീഫ്, എം.എച്ച്. സനോഫർ, സജിത്ത്, ജഹാംഗീർ, വയനക്കുളം സലീം, ഷാജഹാൻ, നിസാർ മജീദ്, ഷൗക്കത്ത്, സലിം ഷാ തുടങ്ങിയവർ സംസാരിച്ചു.