കരുനാഗപ്പള്ളി : കേന്ദ്ര ഏജൻസികളെ ഇടപെടുത്തി സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച് സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. വസന്തൻ, ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം സി. രാധാമണി തുടങ്ങിയവർ നേതൃത്വം നൽകി.