
 പാചകവാതക വിതരണം നിലച്ചു
പാരിപ്പള്ളി: ഒന്നരവർഷത്തെ അരക്കോടിയിലധികം ശമ്പള കുടിശിക വന്നതോടെ പാരിപ്പള്ളി ഐ.ഒ.സി ബോട്ടിലിംഗ് പ്ലാന്റിലെ ഹാൻഡ്‌ലിംഗ്, ഹൗസ് കീപ്പിംഗ് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇന്നലെ ഉച്ച മുതലാണ് സമരം ആരംഭിച്ചത്. ഇതോടെ പാചകവാതക വിതരണം നിലച്ചു. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു സംയുക്ത യൂണിയനുകളാണ് സമരം നടത്തുന്നത്. 2021 ജനുവരി 22ന് സെൻട്രൽ ലേബർ കമ്മിഷണർ ആന്റണി അടിമൈയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ശമ്പളം പരിഷ്കരിച്ചത്. കരാറുകാരനായ എറണാകുളം സ്വദേശി കുഞ്ഞുമുഹമ്മദാണ് 51,22,000 ലക്ഷം രൂപ തൊഴിലാളികൾക്ക് നൽകാനുള്ളത്.
''
ഫെബ്രുവരി 28 നകം കുടിശിക നൽകാമെന്നാണ് കരാറുകാരൻ ഉറപ്പ് നൽകിയിരുന്നത്. പരിഷ്കരിച്ച ശമ്പളത്തിൽ നിന്ന് പതിനായിരം രൂപയോളം കുറച്ചാണ് ഇപ്പോൾ നൽകുന്നത്.
പാരിപ്പള്ളി വിനോദ്
എൽ.പി.ജി എംപ്ലോയീസ് അസോ. പ്രസിഡന്റ്