navas
റോഡിന്റെ ചില ഭാഗങ്ങൾ മെറ്റൽ ചെയ്തിട്ട് ടാർ ചെയ്യാത്ത നിലയിൽ

ശാസ്താംകോട്ട: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പടിഞ്ഞാറേ കല്ലടയിൽ നിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണെന്ന് പ്രദേശവാസികളുടെ ആക്ഷേപം. കാരാളിമുക്ക് - നെൽപ്പരക്കുന്ന് - കടപുഴ റോഡിന്റെയും കടപുഴ - കടപ്പാക്കാഴി - കാരാളിമുക്ക് റോഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങളാണ് മന്ദഗതിയിൽ നീങ്ങുന്നത്. ഈ രണ്ട് പ്രധാന റോഡുകളും പുനർനിർമ്മാണത്തിനായി പൊളിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും ഇതുവരെ ടാർ ചെയ്തിട്ടില്ല. പ്രദേശവാസികളും യാത്രക്കാരും പൊടിശല്യത്തിൽ വലയുകയാണ്. അശാസ്ത്രീയ പാലം നിർമ്മാണവും സംരക്ഷണഭിത്തി നിർമ്മാണത്തിലെ അപാകതകളും മൂലമാണ് ഇവിടത്തെ പണി ഇഴയാൻ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.

പടിഞ്ഞാറേ കല്ലടയിലെ രണ്ടു പ്രധാന പാതകളും അടിയന്തരമായി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും

നിഥിൻ കല്ലട,​ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്