
ചാത്തന്നൂർ: പള്ളിക്കൂടങ്ങളിൽ പിൻ ബഞ്ചിലിരുന്ന് കുസൃതി കാട്ടുന്ന ബാക്ക്ബഞ്ച് ബോയിയെപ്പോലെയാണ് രാഹുൽ ഗാന്ധിയെന്ന് ബി.ജെ.പി തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡന്റ് അണ്ണാമലൈ ഐ.പി.എസ്.
വിജയ യാത്രയുടെ ജില്ലയിലെ സമാപന സമ്മേളനം ചത്തന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിൻബഞ്ചിൽ ഇരിക്കുന്നവർ അദ്ധ്യാപകരുടെ ശ്രദ്ധ കിട്ടാൻ കുസൃതി കാണിക്കുന്നത് പോലെയാണ് രാഹുൽ ഗാന്ധി തമിഴ്നാട്ടിൽ വരുമ്പോൾ പുഷ് അപ്പ് എടുക്കുന്നതും റോഡിൽ കുത്തിയിരിക്കുന്നതും. കേരളത്തിൽ എത്തുമ്പോൾ കടലിൽ ചാടും. കുട്ടിക്കാലത്ത് കേട്ടിട്ടുള്ളത് കേരളത്തിന്റെ സ്വർണപുത്രി പി.ടി. ഉഷയാണെന്നാണ്. പക്ഷേ പിണറായി വിജയൻ അത് സ്വപ്നയെന്ന് തിരുത്തി. കോൺ - കമ്മ്യൂണിസ്റ്റ് കൂട്ടുകൃഷി കേരളത്തിൽ അവസാനിക്കുകയാണെന്നും അണ്ണാമലൈ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എസ്.പ്രശാന്ത് അദ്ധ്യക്ഷനായി.