ചവറ: ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്ന തട്ടാശേരി ഗോപന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ. പി. ജർമ്മിയാസ് തട്ടാശേരി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു. ചവറ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയൻ ഗാന്ധിത്തറ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കോലത്ത് വേണുഗോപാൽ, ചക്കിനാൽ സനൽകുമാർ, ചവറ ഗോപകുമാർ, അഡ്വ. ജസ്റ്റിൻ ജോൺ, ചവറ മനോഹരൻ, അഡ്വ. സി.പി. സുധീഷ് കുമാർ, സോഫിയാസലാം, ജിജി, ജയലക്ഷ്മി, ചവറ ഹരീഷ് കുമാർ, പ്രഭ അനിൽ, ബാബുജി പട്ടത്താനം, ചിത്രാലയം രാമചന്ദ്രൻ, സുനിൽകുമാർ, ലിജിൻ പ്രകാശ്, വിനു മംഗലത്ത്, ശരത് പട്ടത്താനം എന്നിവർ പ്രസംഗിച്ചു.