paravur
ഡി.വൈ.എഫ്.ഐ പരവൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന മുന്നേറ്റ ജാഥയുടെ ഉദ്ഘാടനം ജാഥാ ക്യാപ്ടൻ ജെ. ജെസിൻ കുമാറിന് പതാക കൈമാറി ജില്ലാ പ്രസിഡന്റ്‌ ശ്യാം മോഹൻ നിർവഹിക്കുന്നു

പരവൂർ: എൽ.ഡി.എഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ഡി.വൈ.എഫ്.ഐ പരവൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജന മുന്നേറ്റ ജാഥ നടത്തി. ജാഥാ ക്യാപ്ടൻ ജെ. ജെസിൻ കുമാറിന് പതാക കൈമാറി ജില്ലാ പ്രസിഡന്റ്‌ ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു. കുറുമണ്ടലിൽ നിന്ന് ആരംഭിച്ച ജാഥ പൊഴിക്കര, ചില്ലയ്ക്കൽ, കുരണ്ടിക്കുളം, തെക്കുംഭാഗം, കോട്ടമൂല, കല്ലുംകുന്ന്, മാങ്ങാക്കുന്ന്, ദയാബ്ജി, കിഴക്കിടം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൂനയിൽ എൽ.പി.എസ് ജംഗ്ഷനിൽ സമാപിച്ചു.

സമാപന സമ്മേളനം ബ്ലോക്ക് സെക്രട്ടറി എം. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ആർ. സതീഷ് കുമാർ, എസ്. ശ്രീലാൽ, ബി. അശോക് കുമാർ, ടി.സി. രാജു, എം. സുനിൽകുമാർ, യാക്കൂബ്, എ.എസ്. ശ്രീജിത്ത്‌, എസ്.ബി. ശ്രീജു, വിനു തുടങ്ങിയവർ നേതൃത്വം നൽകി.