കരുനാഗപ്പള്ളി: പാചകവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കൺസ്യൂമർ കൗൺസിൽ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിലെ സപ്ലൈകോ ഓഫീസിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എം. മൈതീൻകുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കുന്നേൽ രാജേന്ദ്രൻ, ഷാജഹാൻ പണിയ്ക്കത്ത്, ഷീല ജഗദരൻ, വി.കെ. രാജേന്ദ്രൻ, രതീദേവി, മുഹമ്മദ് പൈലി എന്നിവർ പ്രസംഗിച്ചു.