ldf-chavara
മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താൻ കസ്റ്റംസ് ഉൾപ്പടെയുള്ള ഏജൻസികൾ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് നീണ്ടകരയിൽ നടത്തിയ പ്രകടനം

ചവറ: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താൻ കസ്റ്റംസ് ഉൾപ്പടെയുള്ള ഏജൻസികൾ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എൽ.ഡി.എഫിന്റെ വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചവറയിൽ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. നീണ്ടകരയിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. വേട്ടുതറയിൽ നിന്നാരംഭിച്ച പ്രകടനം പരിമണത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.പി.എം ഏരിയാ സെക്രട്ടറി ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. കെ. ലതീശൻ, വേദവ്യാസൻ, ആർ. അഭിലാഷ്, ബേബി രാജൻ, ജോയി ആന്റണി എന്നിവർ സംസാരിച്ചു. തെക്കുംഭാഗത്ത് തണ്ടളത്ത് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം നടയ്ക്കാവിൽ സമാപിച്ചു. യോഗത്തിൽ ബീനാ ദയൻ, ടി.എൻ. നീലാംബരൻ എന്നിവർ സംസാരിച്ചു. തേവലക്കര സൗത്തിൽ കോഴിവിള ഭരണിക്കാവിൽ നിന്നാരംഭിച്ച പ്രകടനം കല്ലുംമൂട് ജംഗ്ഷനിൽ സമാപിച്ചു. പ്രതിഷേധ യോഗത്തിൽ കെ. മോഹനക്കുട്ടൻ, എസ്. അനിൽ, ആർ. രാജീവൻ, പി. ഓമനക്കുട്ടൻ, കൃഷ്ണൻകുട്ടി പിള്ള, ജി. ജയകുമാർ, കെ. മനോഹരൻ എന്നിവർ സംസാരിച്ചു. ചവറ വെസ്റ്റിൽ തട്ടാശേരിയിൽ നിന്നാരംഭിച്ച പ്രകടനം ചവറ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ എൻ. വിക്രമ കുറുപ്പ്, കെ. സുരേഷ് ബാബു, ജെ. ജോയി, എം. അനൂപ്, ആർ. രാഹുൽ എന്നിവർ സംസാരിച്ചു. പന്മനയിൽ ഏരിയാ കമ്മിറ്റിയോഫീസിൽ നിന്നാരംഭിച്ച പ്രകടനം ശങ്കരമംഗലത്ത് സമാപിച്ചു. യോഗത്തിൽ എസ്. ശശിവർണൻ, ആർ. സുരേന്ദ്രൻ പിള്ള, പി.കെ. ഗോപാലകൃഷ്ണൻ, എം.വി. പ്രസാദ്, കെ.വി. ദിലീപ് കുമാർ, ടി.കെ. ശങ്കരൻ, കമലാധരൻ, അയ്യപ്പൻ പിള്ള, മനീഷ് എന്നിവർ സംസാരിച്ചു. വടക്കുംതലയിൽ കുറ്റിവട്ടത്ത് നിന്നാരംഭിച്ച പ്രകടനം പനയന്നാർ കാവിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കെ.എ. നിയാസ്, എസ്. സന്തോഷ്, എൽ. വിജയൻ നായർ, കെ.ജി. വിശ്വംഭരൻ, അജിത് കുമാർ എന്നിവർ സംസാരിച്ചു. തേവലക്കര നോർത്തിൽ പടപ്പനാലിൽ നിന്ന് ആരംഭിച്ച പ്രകടനം ചേനങ്കര മുക്കിൽ സമാപിച്ചു. യോഗത്തിൽ ആർ. രാമചന്ദ്രൻ പിള്ള, വി. മധു എന്നിവർ സംസാരിച്ചു.