കൊല്ലം: ആൾ ഇന്ത്യാ ലായേഴ്സ് യൂണിയൻ വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ദിനാചരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ലാൽ ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ. സരിത അദ്ധ്യക്ഷത വഹിച്ചു. പി.എസ്. പ്രശോഭ മുഖ്യപ്രഭാഷണം നടത്തി. അഭിഭാഷകരായ കവിത, ജയാ കമലാസനൻ തുടങ്ങിയവർ പങ്കെടുത്തു.