kamalpasha
ലീഡേഴ്സ് സോഷ്യൽ കെയർ ഫോറം സംഘടിപ്പിച്ച സ്നേഹസ്പർശം 2021 പദ്ധതിയുടെ ഉദ്ഘാടനം ജസ്റ്റിസ് ബി. കെമാൽ പാഷ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പൊതുവായ സാഹോദര്യമാണ് രാജ്യത്തിന് വേണ്ടതെന്ന് റിട്ട. ഹൈക്കോടതി ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. ലീഡേഴ്സ് സോഷ്യൽ കെയർ ഫോറം സംഘടിപ്പിച്ച സ്നേഹസ്പർശം 2021പദ്ധതിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫോറം രക്ഷാധികാരി ആർ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഫോറം പ്രസിഡന്റ് ഷിബു എസ്. തൊടിയൂർ സംഘടനയുടെ ഒരു വർഷക്കാലത്തെ കർമ്മപദ്ധതി അവതരിപ്പിച്ചു. സി.ആർ. മഹേഷ്, എസ്. പ്രവീൺ കുമാർ, പി.വി. ബാബു, താഹിർ മുഹമ്മദ്‌, വിളയിൽ അനിയൻ, എസ്. ശർമിള, എൻ. അജയകുമാർ, മുനമ്പത്ത് വഹാബ്, മണ്ണേൽ നജീബ്, സതീശൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നിയാസ് ഇബ്രാഹിം സ്വാഗതവും ട്രഷറർ പ്രദീപ് വാര്യത്ത് നന്ദിയും പറഞ്ഞു.