agri
സദാനന്ദപുരം കൃഷി വിജ്ഞാന ഭവനിൽ നടന്ന ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്ര ഉപദേശക സമിതി യോഗം

കൊട്ടാരക്കര: ജില്ലാ കൃഷി വി‌ജ്ഞാന കേന്ദ്രത്തിലെ 16-ാമത് ശാസ്ത്ര ഉപദേശക സമിതി യോഗം സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിൽ അഗ്രിക്കൾച്ചറൽ ടെക്നോളജി ആപ്ളിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബംഗളൂരു ഡോ.വെങ്കിട്ട സുബ്രഹ്മണ്യൻ

ഉദ്ഘാടനം ചെയ്തു. കേരള കാർഷിക സർവകലാശാല പ്രദേശിക ഗവേഷണ കേന്ദ്രം മേധാവി ഡോ.റോയി സ്റ്റീഫൻ, കൊല്ലം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനി സാം, കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം മേധാവി ഡോ.ബിന്ദു, തിരുവനന്തപുരം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.ബിനുജോൺ സാം, കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം മുഖ്യ ശാസ്ത്രജ്ഞ ഡോ.സൂസൻ ജോൺ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ ഒഫ് കേരള ജില്ലാ മാനേജർ ഷാജു തോമസ് തുടങ്ങിയവർ സംസാരിച്ചു.