കൊട്ടാരക്കര: വേനൽച്ചൂടിൽ മുരിങ്ങക്കായകൾ പാകമായി തുടങ്ങിയതോടെ നാട്ടിൻപുറങ്ങളിലെ അടുക്കളകളിൽ മുരിങ്ങക്കായ വിശേഷം!. മുരിങ്ങ ചെടികൾ സുലഭമായി കായ്ച്ച് തുടങ്ങിയതാണ് വിശേഷ വിഭവമായി മുരിങ്ങിക്കായ അടുക്കളകളിൽ സ്ഥാനം പിടിച്ചുതുടങ്ങിയത്.
അയണിന്റെയും കാത്സ്യത്തിന്റെയും കലവറയായ മുരിങ്ങക്കായ കേരളീയ ഭക്ഷണത്തിലെ ഒഴിച്ചുകൂട്ടാനാകാത്ത ഇനമാണ്. സാമ്പാർ, അവിയൽ, മുരിങ്ങക്കായ തീയൽ തുടങ്ങിയവ തീൻമേശകളിലെ ഇഷ്ട വിഭവങ്ങളാണ്. മറുനാടൻ മുരിങ്ങക്കായയ്ക്ക് കിലോയ്ക്ക് അൻപത് രൂപയാണ് വില. എന്നാൽ നാടൻ മുരിങ്ങക്കായ്ക്ക് കിലോക്ക് 160-180 രൂപയാണ്. മലയാളിക്ക് ആവശ്യമായ മുരിങ്ങക്കായയുടെ 80 ശതമാനവും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. തമിഴ്നാട്ടിൽ നിന്ന് യഥേഷ്ടം മുരിങ്ങക്കായ എത്താറുണ്ടെങ്കിലും നാടൻ മുരിങ്ങക്കായ്ക്കാണ് മാർക്കറ്റിൽ ഡിമാൻഡ്.
വില
മറുനാടൻ: 50 രൂപ
നാടൻ: 160 - 180 രൂപ