കടയ്ക്കൽ : എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ പരിധിയിലെ ആറ്റുപുറം ശാഖയിൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ശാഖ പ്രസിഡന്റ് കെ .എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തി. റിട്ടേർണിംഗ് ഓഫീസർ അമ്പിളീദാസ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികൾ കെ. എസ്. വിജയകുമാർ (പ്രസിഡന്റ് )എൻ. കൃഷ്ണ ദാസ് (വൈസ് പ്രസിഡന്റ് ), എൻ. സുദേവൻ (സെക്രട്ടറി ), ഡി. ബിനു യൂണിയൻ കമ്മിറ്റി അംഗം,
ശാഖ എക്സിക്യൂട്ടീവ് അംഗങ്ങൾ: എസ്. സുദർശനൻ, ബൈജു, ശശിധരൻ, യേശുദാസ്, പ്രകാശ്, ജയപ്രകാശ്, അശോകൻ, ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ: സത്യവ്രതൻ, ഷൈജു, പ്രദീപ് സെൻ.