sasidharan-39

അഞ്ചൽ: കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ എം. സി റോഡിൽ വയയ്ക്കൽ ജംഗ്ഷന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തടിക്കാട് പൂവണത്തുംമൂട് വീട്ടിൽ ഗോപാലന്റെയും പൊന്നമ്മയുടെയും മകൻ ശശിധരനാണ് (39) മരിച്ചത്. നിർമ്മാണത്തൊഴിലാളിയായിരുന്നു. അവിവാഹിതനാണ്.