saraswathyamma-78

അഞ്ചൽ: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. അഗസ്ത്യക്കോട് നാരായണി വിലാസത്തിൽ സരസ്വതിഅമ്മയാണ് (78) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട പരിസരവാസികളാണ് സംഭവം ആദ്യം കണ്ടത്. അഞ്ചൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ: പരേതനായ അനിൽകുമാർ, മനോജ് കുമാർ.