ndakkal-bank
നടയ്ക്കൽ സഹകരണ ബാങ്കിനുള്ള കൊവിഡ് അതിജീവന പുരസ്കാരം കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിൽ നിന്ന് ബാങ്ക് പ്രസിഡന്റ് വി. ഗണേഷ് ഏറ്റുവാങ്ങുന്നു

ചാത്തന്നൂർ: കൊവിഡ് പ്രതിസന്ധി മറികടക്കാൻ മികച്ച ഇടപെടൽ നടത്തിയ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് സംസ്ഥാനതലത്തിൽ കേരളാ ബാങ്ക് ഏർപ്പെടുത്തിയ പുരസ്കാരം നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്. കാഷ് അവാർഡും പ്രശസ്തി പത്രവും ബാങ്ക് പ്രസിഡന്റ് വി. ഗണേഷ് കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിൽ നിന്ന് ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി ജെ. രാജി, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കൊവിഡ് കാലത്ത് രോഗം പകരാതിരിക്കുന്നതിനും തൊഴിൽ നഷ്ടമായ സാധരണക്കാരുടെ സാമ്പത്തികനില തെറ്റാതിരിക്കുന്നതിനും നടത്തിയ പ്രവർത്തനങ്ങളാണ് നടയ്ക്കൽ ബാങ്കിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. പൊതു സ്വകാര്യ മേഖലകളിലെ വിദ്യാലയങ്ങൾ, ആശുപത്രികൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം സഹായമെത്തിച്ച ബാങ്ക് ഇരുപതോളം ഏക്കർ തരിശുനിലം ഏറ്റെടുത്ത് നെൽക്കൃഷി നടത്തി.