photo
പാരിപ്പള്ളി റൂറൽ സഹകരണ സംഘം വാർഷിക പൊതുയോഗത്തിൽ തിരുവോണം - റംസാൻ പദ്ധതിയിൽ കൂടുതൽ നിക്ഷേപം നടത്തിയ തെറ്റിക്കുഴിയിൽ സാബുവിനെ വൈസ് പ്രസിഡന്റ് ജലജകുമാരി മൊമന്റോ നൽകി ആദരിക്കുന്നു. ബാങ്ക് പ്രസിഡന്റ് കെ. സുകൃതൻ, സെക്രട്ടറി പി. സുജിത തുടങ്ങിയവർ സമീപം

പാരിപ്പള്ളി: പാരിപ്പള്ളി റൂറൽ സഹകരണ സംഘം വാർഷിക പൊതുയോഗം ശബരി കോളേജിൽ പ്രസിഡന്റ് കെ. സുകൃതന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി പി. സുജിത വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ ലതിക, സഞ്ജയ് തുടങ്ങിയവർ സംസാരിച്ചു. ശാന്തികുമാർ സ്വാഗതവും സുനിൽകുമാർ നന്ദിയും പറഞ്ഞു. തിരുവോണം - റംസാൻ പദ്ധതിയിൽ കൂടുതൽ നിക്ഷേപം നടത്തിയ തെറ്റിക്കുഴിയിൽ സാബുവിനെ വൈസ് പ്രസിഡന്റ് ജലജകുമാരി മൊമന്റോ നൽകി ആദരിച്ചു.