kottarakkara
കൊട്ടാരക്കര ഗണപതി ക്ഷേത്രം

അട്ടിമറി ചരിത്രവുമായി കൊട്ടാരക്കര

കൊല്ലം: വീറും വാശിയും ഓരോ തിരഞ്ഞെടുപ്പിലും വ്യക്തമാക്കുന്ന രാഷ്ട്രീയ പശ്ചാത്തലമാണ് കൊട്ടാരക്കരയിലേത്. ഇരുപത്തിയൊൻപത് വർഷം തുടർച്ചയായി നിയമസഭാ സാമാജികനായിരുന്ന മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ മണ്ഡലം കൂടിയാണ് കൊട്ടാരക്കര. മുൻ മുഖ്യമന്ത്രി അച്യുതമേനോൻ 1970ൽ മത്സരിച്ച് വിജയിച്ച മണ്ഡലം കൂടിയാണ്. കേരളാ കോൺഗ്രസിന്റെ കുത്തക മണ്ഡലമെന്ന് ഖ്യാതി നേടിയ കൊട്ടാരക്കരയിൽ 2006ൽ ഇടതുമുന്നണിയുടെ പി. ഐഷാപോറ്റി (സി.പി.എം) വിജയിച്ചു. തുടർന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും ഐഷാപോറ്റി നിയമസഭയിലെത്തി.

കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീര കേരളവർമ്മ (1653-1694) രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ എഴുതി തയ്യാറാക്കിയ രാമനാട്ടമാണ്‌ പിൽക്കാലത്ത് കഥകളിയായായതെന്ന് ചരിത്രം.‌ കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടം നിർമ്മിച്ചത് അറിഞ്ഞ കൊട്ടാരക്കര തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയക്കാമെന്ന് പറഞ്ഞതും മാനവേദൻ തെക്കുള്ളവർക്ക് കൃഷ്ണനാട്ടം ആസ്വാദിക്കാനുള്ള കഴിവില്ലെന്ന്‌ കാട്ടി നിരസിച്ചതിൽ വാശി തോന്നി രാമനാട്ടം നിർമ്മിച്ചതും കൊട്ടാരക്കരയുടെ ഐതീഹ്യപെരുമകളിലൊന്ന്. ഇതേവാശിയും മത്സരബുദ്ധിയും കൊട്ടാരക്കരയുടെ ഓരോ മനസിലുമുണ്ടെന്നത് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ വ്യക്തം.

 മണ്ഡലത്തിൽ


മുൻസിപ്പാലിറ്റി: കൊട്ടാരക്കര
ഗ്രാമപഞ്ചായത്തുകൾ: എഴുകോൺ, കരീപ്ര, കുളക്കട, മൈലം, നെടുവത്തൂർ, ഉമ്മന്നൂർ

 ആദ്യതിരഞ്ഞെടുപ്പ്: 1957ൽ
വിജയിച്ചത്: ഇ. ചന്ദ്രശേഖരൻ നായർ (സി.പി.ഐ)

 2016ലെ വിജയി: പി.ഐഷാപോറ്റി (സി.പി.എം)


ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവർ

ഇ.ചന്ദ്രശേഖരൻ നായർ, ഡി. ദാമോദരൻപോറ്റി, കൊട്ടറ ഗോപാലകൃഷ്ണൻ, സി. അച്യുതമേനോൻ, ആർ.ബാലകൃഷ്ണപിള്ള, പി.ഐഷാപോറ്റി

രണ്ടുതവണ വിജയിച്ചവർ

ഇ.ചന്ദ്രശേഖരൻ നായർ, ആർ.ബാലകൃഷ്ണപിള്ള (ഏഴുതവണ), പി.ഐഷാപോറ്റി (മൂന്ന് തവണ)

മന്ത്രിമാരായവർ: ഇ.ചന്ദ്രശേഖരൻ നായർ, സി.അച്യുതമേനോൻ, ആർ.ബാലകൃഷ്ണപിള്ള

പ്രമുഖസമുദായങ്ങൾ: ബ്രാഹ്മണർ, ഈഴവ, നായർ, മുസ്‌ളീം, ക്രിസ്ത്യൻ

2016ലെ മത്സരചിത്രം

പി. ഐഷാപോറ്റി (സി.പി.എം)
സവിൻ സത്യൻ (കോൺഗ്രസ്)
രാജേശ്വരി രാജേന്ദ്രൻ (ബി.ജെ.പി)
ബി. മധു (സ്വതന്ത്രൻ)
ആർ. സുകുമാരൻ (ബി.എസ്.പി)
വെളിയം ഷാജി (എസ്.എച്ച്.എസ് )
ഹരിപ്രസാദ് (സ്വതന്ത്രൻ)
അജയകുമാർ തങ്കപ്പൻ (സ്വതന്ത്രൻ)

വിജയിച്ച സ്ഥാനാർത്ഥിയും വോട്ടും

പി.ഐഷാപോറ്റി : 83,443
ഭൂരിപക്ഷം: 42,632

പ്രമുഖ എതിർ സ്ഥാനാർത്ഥികളും വോട്ടും

സവിൻ സത്യൻ (കോൺഗ്രസ്): 40,811
രാജേശ്വരി രാജേന്ദ്രൻ (ബി.ജെ.പി): 24,062

ആകെവോട്ട് ചെയ്തവർ: 1,50,513
വോട്ടിംഗ് ശതമാനം: 75.04