rahul-ishwar
ഓണാട്ടുകര ഭാവന കാവ്യവേദി കരുനാഗപ്പള്ളി ടൗൺ ക്ലബിൽ സംഘടിപ്പിച്ച സുഗതകുമാരി, അനിൽ പനച്ചൂരാൻ അനുസ്മരണവും കവിഅരങ്ങും രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഓണാട്ടുകര ഭാവന കാവ്യവേദിയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി, അനിൽ പനച്ചൂരാൻ അനുസ്മരണവും കവിഅരങ്ങും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ നടന്ന അനുസ്മരണ സമ്മേളനം രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്തു. ജോൺസൺ ശൂരനാട് അദ്ധ്യക്ഷത വഹിച്ചു. പ്രസന്നൻ വേളൂർ, തൊടിയൂർ വസന്തകുമാരി, ഷീലാ ജഗധരൻ, പ്രസന്നൻ കുരുമ്പോലിൽ, സലാം പനച്ചമൂട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന കവിഅരങ്ങിൽ മണക്കാട് രഘുനാഥ്, ഉത്തരക്കുട്ടൻ, ഡി. മുരളീധരൻ, വാസന്തി രവീന്ദ്രൻ, ഗീതു അനിൽ, ജയചന്ദ്രൻ തൊടിയൂർ, ജെസീന റഹിം, കെ.എസ്. രജു എന്നിവർ പങ്കെടുത്തു. അമൽ ആനയടി സ്വാഗതം പറഞ്ഞു.