congress-pravarthakarude-
കോൺഗ്രസ് കൊട്ടിയം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയത്ത് സംഘടിപ്പിച്ച പ്രതിഷേധം കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: ഡോളർ കടത്ത് കേസിൽ ആരോപണവിധേയനായ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൊട്ടിയം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയത്ത് പന്തം കൊളുത്തി പ്രകടനം നടത്തുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.

കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എച്ച്. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി എൻ. ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലാൽ ചിറയത്ത്, കൊട്ടിയം ശശി തുടങ്ങിയവർ സംസാരിച്ചു.