പുനലൂർ:എസ്.എൻ.ഡി.പി യോഗം ഇടമൺ കിഴക്ക് 854-ാംനമ്പർ ശാഖ അംഗവും തെന്മല ഗ്രാമ പഞ്ചായത്തിലെ ഉദയഗിരി വാർഡ് അംഗവുമായ സോജ സനിലിനെ ആദരിച്ചു.കേരള സിദ്ധനർ സർവീസ് സൊസൈറ്റി ഇടമൺ 17-ാംബ്ലോക്ക് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്.ശാഖ പ്രസിഡന്റ് ശശികമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആദരിക്കൽ ചടങ്ങിൽ ഭാരവാഹികളായ സുനിൽ, നീലംബരൻ, മണി, ശ്രീകുമാർ, മനോജ്, ചെല്ലപ്പൻ തുടങ്ങിയവർ സംസാരിച്ചു.