മത്സ്യത്തൊഴിലാളി ഫെഡേറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചവറയിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംരക്ഷണ സദസ് ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി: കാർഷിക മേഖലയ്ക്ക് പിന്നാലെ കടൽ സമ്പത്തും കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കം അനുവദിക്കില്ലെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. മത്സ്യത്തൊഴിലാളി ഫെഡേറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചവറയിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടലിലും തീരേദേശത്തും വൻ തോതിലുള്ള വിദേശ മൂലധനം അനുവദിക്കുന്നതിനായി പ്രസിദ്ധീകരിച്ച കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി ദേശീയ കരട് നയേരേഖ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡേറേഷൻ ജില്ലാ പ്രസിഡന്റ് ഡി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. രാജീവൻ, ബി. മോഹൻദാസ്, അനിൽ പുത്തേഴം, ആർ. മുരളി, എ. യേശുദാസൻ, സേവ്യർ ജോസഫ്, യു. ബിനു, കൃഷ്ണൻ കുട്ടി, വേദവ്യാസൻ എന്നിവർ സംസാരിച്ചു.