കരുനാഗപ്പള്ളി : കല്ലേലിഭാഗം എസ്.എൻ.ടി.ടി.ഐ യിൽ സംഘടിപ്പിച്ച എസ് .എഫ്.ഐ കരുനാഗപ്പള്ളി ഏരിയാ സമ്മേളനം സമാപിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം റിയാസ് വഹാബ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് മുസാഫർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി സെക്രട്ടറി അമൽ സുരേഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി.അനന്ദു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ആർ.രാമചന്ദ്രൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഞ്ജുകൃഷ്ണ, എസ്.സന്ദീപ് ലാൽ, ആര്യാപ്രസാദ്, അലീന, ഗോപീകൃഷ്ണൻ, ഗോകുൽ, പത്രോസ്, ജയേഷ്, സ്വാഗതസംഘം ചെയർമാൻ ആർ.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. കരുനാഗപ്പള്ളി ഗവ. ആർട്സ് കോളേജിന് സർക്കാർ കല്ലേലി ഭാഗത്ത് അനുവദിച്ച സ്ഥലത്ത് അടുത്ത അദ്ധ്യയന വർഷത്തിന് മുമ്പായി കെട്ടിടം നിർമിക്കണമെന്ന പ്രമേയവും സമ്മേളനം പാസാക്കി. മുസാഫിർസുരേഷ് (പ്രസിഡന്റ്) ശരത്, ജഗൻ, നിഥിൻ (വൈസ് പ്രസിഡന്റുമാർ) അമൽസുരേഷ് (സെക്രട്ടറി) തൃപദി, അഖിൽ വിശ്വലാൽ, അപ്പുസുധൻ (ജോ. സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.